Good one
സംസ്‌കൃതപദങ്ങളായ കാസറ(kaasaara, കുളം, തടാകം ),ക്രോദ(kroda, നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ വാക്കുകളില്‍നിന്നാണ് ഈ പേരു വന്നതെന്നും പഴമക്കാര്‍ പറയുന്നു. ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ നമ്മുടെ ജില്ല സന്ദര്‍ശിച്ച അറബികള്‍ ഹര്‍ക്വില്ലിയ(Hark willia)എന്നാണ് കാസര്‍കോടിനെ വിളിച്ചിരുന്നതെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 1514 ല്‍ കുമ്പള സന്ദര്‍ശിച്ച പോര്‍ച്ചുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനുമായിരുന്ന ബാര്‍ബോസ, ജില്ലയില്‍ നിന്നും മാലിദ്വീപിലേക്ക് അരി കയറ്റിയയച്ചിരുന്നതായി ഏടുകളിലുണ്ട്. 1800ല്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് ബുക്കാനന്‍, അത്തിപ്പറമ്പ്, കവ്വായി, നീലേശ്വരം, ബേക്കല്‍, ചന്ദ്രഗിരി, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
10:22 | Posted in | Read More »
Morning fr
10 മണിക്ക് എണീച്ച് പല്ലുംതൊട്ച്ച് നേരെ പാഞ്ഞത് അദ്രായ്ച്ചാന്റെ പീടിയക്ക്. ഇച്ചാ എട്ക്ക് രണ്ട് രണ്ട് സിഗരറ്റ്, പിന്നെ ഒരു സോഡയും. ഇതൊന്നും കേട്ടിട്ട് അദ്രായ്ച്ച കുലുങ്ങിയില്ല. ഞാന്‍ കാത്തിരിക്കുന്നു. മുഷിഞ്ഞപ്പോള്‍ ഞാന്‍ ആവര്‍ത്തിച്ചു. ദേ പഴയതുപോലെതന്നെ. എന്നാലും അനക്കമുണ്ട്. മൂന്നമതൊന്നുകൂടി പറയാന്‍ തുടങ്ങിയപ്പോള്‍ അയാള് പറയാ.. ഇനി പറയണോന്നില്ല, എനിക്ക് കേട്ട്. നേര്‍ത്തല്‍ത്തെ പറ്റ് തീര്‍ക്കാണ്ട് ഇനി കടമില്ലെന്ന്. കേട്ടപ്പൊ ഞാന്‍ ഞെട്ടിപ്പോയി. ഇന്നലവരെ നേരെ കടം തന്നിരുന്ന അദ്രായ്ച്ചവരെ ഇന്ന് കാലുമാറി. മലയാള രണ്ടാന മനോരമയുടെ ഒന്നാം പേജിലതാ ഒരു വാര്‍ത്താ. ശെല്‍വരാജ് കാലുമാറി. വര്‍ഷങ്ങളുടെ പഴക്കമുള്ള വിപ്ലവ നേതാവ് കാലുമാറിയെങ്കില്‍ ഈ അദ്രായ്ച്ച കാലുമാറിയതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് എനിക്കു തോന്നി.10:22 | Posted in | Read More »
mon
ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയാണോ ഇന്നത്തെ ഇന്ത്യ? ഗാന്ധിജി പറഞ്ഞ ഉമറിന്റെ ഭരണമാണോ ഇന്നത്തെ ഇന്ത്യയില്‍?
നമ്മുടെ സഹോദരിമാര്‍ സുരക്ഷിതരാണോ? വീട്ടിലും, നാട്ടിലും... അങ്ങിനെ ഉത്തരംകിട്ടാത്ത പലചോദ്യങ്ങളും നമുക്ക് മുന്നിലുണ്ട്. വരൂ...നിങ്ങള്‍ ഈജിപ്തില്‍ കണ്ട മുല്ലപ്പൂ വിപ്ലവം കണ്ടില്ലേ...അതില്‍ നിന്ന് വ്യത്യസ്തമായി രക്തരഹിത വിപ്ലവം എവുത്തിലൂടെ നമുക്കും സൃഷ്ടിക്കാം. യുവാക്കളടക്കമുള്ള പുരുഷന്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാമഭ്രാന്ത് പിടിച്ചവര്‍ക്കെതിരെയും അതിന് കൂട്ടിനില്‍ക്കുന്ന പെണ്‍വര്‍ഗത്തിലെ ചിലര്‍ക്കെതിരെയും, പിന്നെ ഒന്നും കണ്ടില്ലെന്ന് നടക്കുന്ന അധികാര വര്‍ഗത്തിനെതിരെയും നമുക്ക് ഈ ബ്ലോഗിലൂടെ പ്രതികരിക്കാം....
നമ്മുടെ സഹോദരിമാര്‍ സുരക്ഷിതരാണോ? വീട്ടിലും, നാട്ടിലും... അങ്ങിനെ ഉത്തരംകിട്ടാത്ത പലചോദ്യങ്ങളും നമുക്ക് മുന്നിലുണ്ട്. വരൂ...നിങ്ങള്‍ ഈജിപ്തില്‍ കണ്ട മുല്ലപ്പൂ വിപ്ലവം കണ്ടില്ലേ...അതില്‍ നിന്ന് വ്യത്യസ്തമായി രക്തരഹിത വിപ്ലവം എവുത്തിലൂടെ നമുക്കും സൃഷ്ടിക്കാം. യുവാക്കളടക്കമുള്ള പുരുഷന്‍മാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാമഭ്രാന്ത് പിടിച്ചവര്‍ക്കെതിരെയും അതിന് കൂട്ടിനില്‍ക്കുന്ന പെണ്‍വര്‍ഗത്തിലെ ചിലര്‍ക്കെതിരെയും, പിന്നെ ഒന്നും കണ്ടില്ലെന്ന് നടക്കുന്ന അധികാര വര്‍ഗത്തിനെതിരെയും നമുക്ക് ഈ ബ്ലോഗിലൂടെ പ്രതികരിക്കാം....
10:21 | Posted in | Read More »
Challooos
ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളുമായി സമൃദമായനമ്മുടെ ജില്ലയില്‍ ബേക്കല്‍, ചന്ദ്രഗിരി, ഹൊസ്ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടംങ്കുഴി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ ചരിത്രം കൊണ്ട് ഏറെ പ്രശസ്തമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് ഈ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതലെത്തുന്നത് ബേക്കല്‍ കോട്ടയിലാണ്. കൂടകിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്കരയിലെ പ്രദേശത്തെ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദികള്‍ നമ്മുടെ ജില്ലയെ മനോഹരമാക്കുന്നു.
10:20 | Posted in | Read More »
Malayalam
ബേക്കല്‍ കോട്ട, ബേല പള്ളി, വെള്ളിക്കോത്ത്, ചന്ദ്രഗിരി കോട്ട, ചെറുവത്തൂര്‍, അടൂര്‍, അജാനൂര്‍, കാഞ്ഞങ്ങാട് ആനന്ദാശ്രം, നിത്യാനന്ദാശ്രം, അനന്തപുര തടാക ക്ഷേത്രം, ഇടനീര്‍ മഠം, ഗോവിന്ദ പൈ സ്മാരകം, ഹൊസ്ദുര്‍ഗ് കോട്ട, കമ്മട്ടം കാവ്, കാഞ്ചന്‍ജംഗ, കണ്വാതീര്‍ത്ഥ ബീച്ച് റിസോര്‍ട്ട്, കാര്യങ്കോട് നദി, മൈപ്പടി കൊട്ടാരം, മല്ലികാര്‍ജുന ക്ഷേത്രം, മഞ്ചേശ്വരം, നെല്ലിക്കുന്ന് മസ്ജിദ്, നീലേശ്വരം, പെര്‍നെ, പൊസാടിഗുമ്പെ, പൊവ്വല്‍ കോട്ട, റാണിപുരം, തൃക്കരിപ്പൂര്‍, തൃക്കണ്ണാട്, തുളൂര്‍ വനം, വലിയപറമ്പ്, വീരമല, കാസര്‍കോട് പട്ടണം, കൊട്ടാഞ്ചേരി മല, കോട്ടപ്പുറം, കുട്ലു, കുമ്പള, മധൂര്‍, മാലിക് ദിനാര്‍ മുസ്ലിം പള്ളി എന്നിങ്ങനെ നീണ്ടുപോകുന്നു നമ്മുടെ ജില്ലയുടെ ചരിത്ര പ്രധാന സ്ഥലങ്ങള്‍.
10:20 | Posted in | Read More »
FRIENDS
ചന്ദ്രഗുപ്ത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യന്‍ കൊട്ടരം വിട്ട് ജൈനസന്യാസിയായി തന്റെ അവസാന നാളുകള്‍ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നും ചരിത്രത്തിലുണ്ട്. അതില്‍ നിന്നുമാണ് ചന്ദ്രഗിരിപ്പുഴയ്ക്ക് ആ പേരു കിട്ടിയതെന്നു വിശ്വസിക്കുന്നു. 64 കിലോമീറ്റര്‍ നീളമുള്ള കാര്യങ്കോട് (തേജസ്വിനി )പുഴയാണ് നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്ക്കു കുറുകേയാണ്. മറ്റുള്ള പുഴകള്‍ യഥാക്രമം ഷിറിയ പുഴ (61 കിലോമീറ്റര്‍), ഉപ്പള പുഴ (50 കിലോമീറ്റര്‍), മൊഗ്രാല്‍ (34 കിലോമീറ്റര്‍), ചിത്താരിപ്പുഴ(25 കിലോമീറ്റര്‍), നിലേശ്വരം പുഴ (47 കിലോമീറ്റര്‍), കാവായിപ്പുഴ(23 കിലോമീറ്റര്‍), മഞ്ചേശ്വരം പുഴ(16 കിലോമീറ്റര്‍), കുമ്പള പുഴ(11 കിലോമീറ്റര്‍), ബേക്കല്‍ പുഴ(11 കിലോമീറ്റര്‍) നോമ്പില്‍ പുഴ കളനാട് (8 കിലോമീറ്റര്‍). നെല്ല്,തെങ്ങ്, കവുങ്ങ്, പച്ചക്കറികള്‍ എന്നിവ നമ്മുടെ ജില്ലയില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
10:19 | Posted in | Read More »
Post mon
ചെറുതും വലുതുമായ നിരവധി കോട്ടകളും നദികളുമായി സമൃദമായനമ്മുടെ ജില്ലയില്‍ ബേക്കല്‍, ചന്ദ്രഗിരി, ഹൊസ്ദുര്‍ഗ്, കുമ്പള, പനയാല്‍, കുണ്ടംങ്കുഴി, ബന്തടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകള്‍ ചരിത്രം കൊണ്ട് ഏറെ പ്രശസ്തമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി വിനോദ സഞ്ചാരികളാണ് ഈ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതലെത്തുന്നത് ബേക്കല്‍ കോട്ടയിലാണ്. കൂടകിലെ പട്ടിമലയില്‍ നിന്നും ആരംഭിച്ച് തളങ്കരയിലെ പ്രദേശത്തെ സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റര്‍ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ട് നദികള്‍ നമ്മുടെ ജില്ലയെ മനോഹരമാക്കുന്നു.10:19 | Posted in | Read More »






